അപേക്ഷാ പ്രവാഹം താങ്ങാനാവാതെ പോര്ട്ടല് തകര്ന്നു: നഷ്ടപരിഹാര പാക്കേജ് കണക്കാക്കാനും രജിസ്ററര് ചെയ്യാനുമായി ജീവനക്കാര്ക്കായി തുറന്നുകൊടുത്ത കമ്പനിയുടെ ആഭ്യന്തര വെബ് പോര്ട്ടല് ആരംഭിച്ചു ദിവസങ്ങള്ക്കുള്ളില് തന്നെ സന്ദര്ശകരുടെ ബാഹുല്യം കാരണം തകരാറിലായി. തുടര്ന്ന് ലഭിച്ച ആയിരക്കണക്കിന് അപേക്ഷകള് പരിശോധിച്ചു തീര്ക്കുന്നതിനായി പോര്ട്ടല് താല്ക്കാലികമായി അടച്ചുപൂട്ടിയതായി ബയറിഷര് റുണ്ട്ഫുങ്ക് (BR) റിപ്പോര്ട്ട് ചെയ്തു.
കമ്പനിയിലെ സേവന കാലാവധിയും നിലവിലെ ശമ്പളവും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ദീര്ഘകാലമായി ഉയര്ന്ന ശമ്പളത്തില് ജോലി ചെയ്യുന്ന മുതിര്ന്ന ജീവനക്കാര്ക്ക് ലക്ഷക്കണക്കിന് യൂറോ വരെയാണ് ആനുകൂല്യമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. കൃത്യമായ തുക കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പദ്ധതിക്ക് ജീവനക്കാര്ക്കിടയില് അഭൂതപൂര്വ്വമായ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ബി.എം.ഡബ്ള്യു സ്ഥിരീകരിച്ചു.
8,000 തൊഴിലുകള് വെട്ടിച്ചുരുക്കാന് ലക്ഷ്യം: 2027 അവസാനത്തോടെ കമ്പനിയില് നിന്നും 8,000~ത്തോളം തസ്തികകള് വെട്ടിക്കുറയ്ക്കാനാണ് ബി.എം.ഡബ്ള്യു ലക്ഷ്യമിടുന്നത്. പ്രധാനമായും അഡ്മിനിസ്ട്രേഷന്, ഗവേഷണ~വികസന (ഞ&ഉ) വിഭാഗങ്ങളിലാണ് ഈ വെട്ടിച്ചുരുക്കല് ബാധിക്കുക. 'നോയെ ക്ളാസ്സെ' (Neue Klasse) എന്ന പുതിയ തലമുറ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ വികസന ഘട്ടം പൂര്ത്തിയായതോടെ ഡെവലപ്പര്മാരുടെ ആവശ്യം കുറഞ്ഞതും, കാര്യക്ഷമത വര്ദ്ധിപ്പിക്കാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (AI) വ്യാപകമായി പ്രയോജനപ്പെടുത്തുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ചൈനീസ് വിപണിയിലെ മാന്ദ്യവും ചെലവ് ചുരുക്കലും: ആഗോള ഓട്ടോമൊബൈല് മേഖല നേരിടുന്ന പ്രതിസന്ധിയും, ബി.എം.ഡബ്ള്യുവിന്റെ ഏറ്റവും വലിയ വിപണിയായ ചൈനയില് വില്പ്പനയും ലാഭവും കുത്തനെ ഇടിഞ്ഞതും കമ്പനിയെ കടുത്ത ചെലവ് ചുരുക്കല് നടപടികളിലേക്ക് നയിക്കുകയായിരുന്നു. ഈ വോളന്ററി റിട്ടയര്മെന്റ് പദ്ധതിക്കായി തുടക്കത്തില് നൂറുകണക്കിന് ദശലക്ഷം യൂറോ കമ്പനിക്ക് ചെലവാകുമെങ്കിലും, 2028 മുതല് പ്രതിവര്ഷം ഏകദേശം 100 കോടി യൂറോ (1 ബില്യണ് യൂറോ) ലാഭിക്കാന് സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഈ വന് ഡിമാന്ഡ് തുടരുകയാണെങ്കില്, നിശ്ചയിച്ച സമയപരിധിക്ക് വളരെ മുന്നേ തന്നെ ലക്ഷ്യം കൈവരിക്കാന് ബി.എം.ഡബ്ള്യുവിന് സാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്.

Comments: